ഹേ മത്സ്യകന്യകേ
കഥകളിൽ, കേട്ട് പഴകിച്ച
കൊട്ടാരങ്ങൾ ഇപ്പോഴും
നീ കാത്തു വെക്കുന്നുവോ...
സ്ഫടിക സദൃശമായ നിന്റെ മേനിയിൽ
ഒരു വരാലിനെപ്പോലെ ഒഴുകി നടന്ന്
ഊളിയിട്ടിറങ്ങണം,
നീ ഒളിപ്പിച്ചു വെച്ച
മുത്തുകൾ കണ്ടെടുക്കണം
ഭൂമിയിലുള്ളതിനെയെല്ലാം പ്രേമി ച്ചു പ്രേമിച്ച്
പാപിയായിപ്പോയവനാണ് ഞാൻ
സൌന്ദര്യം തേടി തേടി
കണ്ണുകൾ നഷ്ട്ടപ്പെട്ടവൻ
സ്നേഹം തേടി തേടി
ഹൃദയം മുറിഞ്ഞു പോയവൻ
ചിറകുകളുണ്ടായിരുന്നെങ്കിൽ
പറവകളോടൊത്തു പറന്ന്
ആകാശത്തിന്റെ അതിരുകൾ
മറി കടന്നേനെ...
ആഴമേറിയ മിഴികളിലൂടെ
അരൂപിയുടെ സഞ്ചാരം പോലെ
ഒരിക്കലും വിടരാത്ത പൂവിന്റെ
സുഗന്ധം പോലെ.
വരൂ, മത്സ്യ കന്യേ
ഈ പ്രഭാതം നമുക്കുള്ളത്
ഒടുങ്ങാത്ത തൃഷ്ണയുടെ ശൂന്യതയിലേക്ക്
പരസ്പരം കൈകോർത്തു
തുഴയാം ...
വരൂ മത്സ്യ കന്യേ..വരൂ .
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ