കുഴപ്പമെന്തെന്നറിയാതെ
കുഴങ്ങുകയാണ് ഞാൻ
ചന്തമേറും നെറ്റിയിൽ
ചന്ദനക്കുറി ചാർത്തിയാലോ
കണ്ഠത്തിലിത്തിരി കാകളി
മൂക്കിലൊരു മുക്കുറ്റി
ചുണ്ടിലൊരു തേൻകണം
കൈകളിൽ മുദ്രകൾ
കാൽകളിൽ ചിലങ്കകൾ
ഇത്രമേലൊരുക്കീട്ടും
ഭംഗിയില്ലെന്നും ഭാവമില്ലെന്നും
താളമില്ലെന്നും ഭവിക്കുകിൽ
എന്തെന്തു ചെയ്യണം....?
ഒരു കയറിൽ കുരുക്കി
ആകാശ മേലാപ്പിൽ
നക്ഷത്രക്കൊളുത്തിൽ
തൂക്കിയിട്ടാലോ
അതാ, അവിടെയാണെൻ കവിതയെന്ന്
ചൂണ്ടിക്കാണിച്ചീടുകിൽ
അക്ഷരങ്ങളറിയാത്തവർക്കും
എത്തിപ്പിടിക്കാലോ,വായിച്ചെടുക് കാലോ !
-ശശി കാട്ടൂർ
15.09.16
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ