മിഴിയിൽ
ഒളിയമ്പ് പെയ്തൊരു നോവാണ് നീ.
ചെളിയിലൊരു സൂര്യൻ
മിന്നി തെളിയവെ
പുളകിത ഹർഷയായ്
വിടരുന്ന മൊട്ടു പോൽ
എന്നെയും തഴുകി തലോടി,യുണർത്തി
ഒന്നായെടുത്തു പോകു,ന്നതെങ്ങാണ് നീ.
ദൂരെയായ് കാണുന്നു പൊൻതാരകം
നേരിൽ,
ഇരുളിൽ വെളിച്ചമായ്
പൊള്ളി പിടയുന്നു.
ഞാനൊന്ന് തൊട്ടോട്ടെ,യാ മൃദു സ്മേരത്തിൽ
വാനവും ഭൂമിയുമൊന്നാകും വേളയിൽ.
മുറുകെ പിടിക്കുക, കൈവിരൽത്തുമ്പിൽ നീ
ഉറവയായൊഴുകട്ടെ, സപ്ത സ്വരങ്ങളും.
നിന്നിൽ നിറഞ്ഞു ഞാൻ പാടട്ടെ,
എന്നിലെ,
ആരാമ വാടിക തളിരിട്ടു നിൽക്കട്ടെ
ആരാധികേ ,
നമ്മൾ
നമ്മെയറി, ഞ്ഞറിയും വരേയ്ക്കും.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ