വിളിക്കാമായിരുന്നില്ലെ
സമയമേറെ വൈകിപ്പോയ്
വിളിച്ചാലും, കേൾക്കാൻ
കഴിയാത്തത്ര
ദൂരയാണ് ഞാനിപ്പോൾ
ഒരലർച്ചയുണ്ട്, മുട്ടി-
ത്തിരിയുന്നു നിന്റെ ഉള്ളിൽ
കാണുന്നു ഞാൻ .....
കരയരുതെന്ന്
കണ്ണ് തുടക്കാൻ
കൈ പൊന്തുന്നേ-
യില്ല പെണ്ണേ.
നിത്യവും
ഉണർന്നെണീറ്റാൽ
ആദ്യം
വിളിക്കുന്നത് നിന്നെ
സമയമറിയാതുറങ്ങിപ്പോകിലോ
നിന്റെയൊരു വിളിക്ക്
കാതോർത്തിരുന്നു
പലപ്പോഴും ഞാൻ
മേച്ചൂടകലും മുൻപേ
ഒന്ന് നീ വിളിച്ചിരുന്നെങ്കിൽ
ഒരു പക്ഷെ, ഞാ-
നുണർന്നിരുന്നേനെ
നീയതറിയുന്നുവോ .....!
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ