2014 ഡിസംബർ 22, തിങ്കളാഴ്‌ച

പേടി



എനിക്ക് പേടിയാകുന്നു 
മകളെയോ, ഭാര്യയെയോ 
കൈകോർത്ത് പിടിച്ചു നടക്കുവാൻ 

എനിക്ക് 
പേടിയാകുന്നു
ഒറ്റക്ക് സഞ്ചരിക്കുവാൻ 

നെറ്റിയിൽ 
തൊടുകുറിയില്ലാതെ
നിസ്ക്കാര തഴംബില്ലാതെ 
കൊന്തയണിയാതെ  

ഒറ്റക്ക് 
ഒറ്റക്ക് 
സഞ്ചരിക്കുവാൻ 
പേടിയാകുന്നു....
എനിക്ക് 
പേടി.....യാ.കു.ന്നു.


-ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ