ഉടലിനെക്കാളേറെ ചൂട്
ഉള്ളിലാണ്, ഉയിരിനാണ്..
കാലാവസ്ഥ മാറിയതിന്റെയെന്ന്
ആലസ്യമോടെ മൊഴിയുന്ന ഭാര്യ.
പ്രണയപ്പനിയെന്നു
കാതരമായ വാക്കാൽ
വാചാലയാകുന്ന കാമുകി..
പകർച്ചപ്പനിയെന്നു
പേടിയൂറുന്ന
മിഴികളോടെ മക്കൾ...
ആവിപ്പിടിക്കവേ
പുതപ്പിന്റെ വല്മീകത്തിൽ നിന്നും
പൊള്ളി പിടഞ്ഞ്
ഉയിര്ത്തതൊക്കെയും
അക്ഷരത്തിന്റെ
കനൽത്തുള്ളികൾ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ