ന്നെന്നോട് ചോദിക്കുന്നു
കരുത്തുറ്റ, നിൻ
ഉടല് കാണിക്കുമോ
വേറൊരുവൾ,
അവൾക്കു വേണ്ടത്
കുടിക്കുവാനത്രേ,
എന്റെ പരുക്കനാം സ്വരം..
ഇനിയൊരുവളോ...
അവൾക്കു വേണം
ഇനിമയില്ലാത്ത എൻറെ
കരളു തിന്നീടുവാൻ .!
ശരീരത്തോട് പറഞ്ഞു
വേനലിലൂടെ നടന്നു
അവളെ പൊതിയുവാൻ
സ്വരത്തിനോട് പറഞ്ഞു
കൊടുങ്കാറ്റായ് ചെന്ന്
ചെവിയിൽ
നിറയുവാൻ
കരളിനോടോ,
നഗ്നനായ് ചെന്ന്
ഉയിരെടുക്കുവാനും ..
നാല് നാള് കഴിഞ്ഞിട്ടും
പോയവരെ കാണാതെ
ആടിലാവ് ഓടിലാവ്
ഓണലാവിൽ തിരയവേ
ശരീരം
ഉരുകി ചേർന്നതായും
സ്വരം
കാതിൽ ലയിച്ചതായും
കരള് പൊരുളിനോട് ചേർന്ന്
പൂത്തു പൂത്ത്
പൂത്തു പൂത്ത്
പൂമരമായി വളർന്നതായും
അതിന്റെ
ചോരയിറ്റുന്ന ശാഖികളിൽ
നിറയെ പ്രണയക്കിളികൾ
കൂടു വെച്ചതായും
കാണുന്നൂ ഞാൻ..
-ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ