കണ്ണടക്കാതിരിക്കുന്നു ഞാനെപ്പോഴും.
പരുന്തായ് വന്നു കൊത്തി പറന്നാലോ
കാതുകൾ കൂർപ്പിച്ചിരിക്കുന്നു, നിശബ്ദത
ശബ്ദമില്ലാതെ വന്നെടുത്തു പോയാ ലോ
കുന്നുകൾ വന്നെപ്പൊഴാണോ
പുഴയെ പുതപ്പിക്കുകയും പുക-
കുഴലുകളും യന്ത്രങ്ങളും കൊണ്ട്
പുഴുക്കളെ, പൂക്കളെ, പക്ഷിമൃഗങ്ങളെ
കഴുകിക്കളയുന്നതെന്നുമറിയില്ല.. .
കാൽപ്പാദങ്ങളാ പുഴയിലുറപ്പിച്ചും
കത്തും കണ്ണുകൾ കുന്നിൻ മുകളേറ്റി
കുത്തി നിവർത്തി വെച്ചതിനാ-
ലൊട്ടുമുറക്കം വരില്ലെന്ന നേരിലും..
എന്റെ നേരെ തൊടുക്കുവാനുള്ള
അസ്ത്രങ്ങളത്രയും അണിയറയിൽ
തയ്യാറാവുന്നുണ്ടെന്നറിവോടെ തന്നെ
കണ്ണടക്കാതിരിക്കുന്നു ഞാനെപ്പൊഴും.
കണ്ണടക്കാതിരിക്കുന്നു ഞാനെപ്പൊഴും.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ