നോക്കു, കുറച്ചു മുൻപാണ്
അവരെൻറെ കൂട്ടുകാരുടെ
ജീവനെടുത്തത്..
കൌതുകം തോന്നിയത്,
ആരാച്ചാരൊക്കെയും
ഉച്ചച്ചൂടിൽ
ഇത്തിരി നേരം വിയർപ്പാറ്റിയത്
എൻറെ കുടക്കീഴിൽ വന്നിരുന്നായിരുന്നു....!
ഞാനവർക്ക്
ശരിക്കും വീശി കൊടുത്തു.
"ശത്രുവായാലം, അഭയം തേടുന്നവനെ
കൈവിടരുതെന്നല്ലേ..."
ഇനി, ഞാൻ കൂടി വീണുപോയാൽ
അവർക്കിത്തിരി നേരം വിശ്രമിക്കാൻ
ആരാണ്
അഭയം കൊടുക്കുക...?
ദയാവായ്പ്പിന് അപേക്ഷിക്കാൻ
ഞങ്ങളുടെ ഭാഷ മനസ്സിലാകുന്ന
കോടതിയോ,
ഭരണകർത്താക്കളോ ഇല്ലല്ലോ..!!
നാഗരീകനാകാനുള്ള ത്വരയിൽ
നാളെ,
നിങ്ങളുടെ പൊന്നു മക്കൾ
ഇത്തിരി തണലിനു വേണ്ടി
ശുദ്ധ-
ജലത്തിന് വേണ്ടി
വായുവിനു വേണ്ടി
നെട്ടോട്ടമോടും.....
അതാണെന്റെ സങ്കടം
അത്.. മാത്രമാണെന്റെ സങ്കടം .
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ