കുമാരേട്ടന്റെ മുടിവെട്ട് കട
കുട്ടിക്കായുടെ ചായപ്പീടിക
ദേവ്സ്യാപ്ലയുടെ പലചരക്കു കട
അതായിരുന്നു മുപ്പതാണ്ട് മുന്‍പത്തെ
"ലേബര്‍ സെന്റെര് "
നീലക്കുപ്പായമിട്ടു
നീലത്തോര്ത്തു തലയില്‍ കെട്ടി
കാലത്തും വൈകിട്ടും
ഒരു കൂട്ടമാളുകള്‍
സൊറ പറഞ്ഞിരുന്നു....
ആ വഴിക്ക് പോകുമ്പോള്‍
ഇടംകണ്ണിനാല്‍ ഞാനവരെ നോക്കാറുണ്ട്..
കമ്മ്യൂ ണിസ്റ്റുകളായ , യൂനിയന്ക്കാരായിരുന്നു അവര്‍.
അവര്‍ പറയുന്നത് രാഷ്ട്രീയവും...
ഇന്ന്,
കുട്ടിക്കായുടെ ചായപ്പീടിക
കറുകത്തല സ്റ്റോഴ്സായി പരിണമിച്ചു
കുമാരേട്ടന്റെ മുടിവെട്ടുക്കടയും
ദേവസ്യാപ്ലയുടെ പലച്ഛരക്ക് കടയും
വിസ്മൃതിയിലേക്കമര്ന്നു ..!!
നീലക്കുപ്പായക്കരായ ആളുകള്‍ക്ക് പകരം
കാവി നിറത്തിലും,
ചുവപ്പ് നിറത്തിലും
പരസ്പ്പരം വെട്ടിയും കീറിയും
ഫ്ലക്സ് ബോര്‍ഡുകള്‍ സംവദിക്കുന്നു.
ആ വഴിക്ക് പോകുമ്പോള്‍,
"എന്റെ നാടേ"യെന്നൊരു
നിലവിളിയാണ്
പ്രവാസം കൊണ്ട് പഴഞ്ചനായ
എന്നില്‍ നിന്നും
ഉയര്‍ന്നുയര്‍ന്നു വരുന്നത്....!!
*ലേബര്‍ സെന്റര്‍ : കാട്ടൂരില്‍, എന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പടങ്ങുന്ന സ്ഥലം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ