സൈന്ദവമാം സംസ്ക്കാര പുളിനത്തില്‍
ചന്തമായ് പടര്ന്ന വിചാര ധാരയാല്‍
സംഗതമായതൊക്കെയുള്‍ക്കൊണ്ടും,ഭേദ-
ചിന്തകളൊട്ടുമില്ലാതെയൊന്നിച്ചു വാണവര്‍ .... .
പഞ്ചവംശജര്‍, തങ്ങള്‍ തന്‍ നിസ്വകര്‍മ്മങ്ങളാല്‍ ലോക-
നെറ്റിത്തടത്തില്‍ ഭാരത, നാമധേയം വിളക്കി ചേര്‍ത്തും,
മർത്യ ജീവത്സംസ്കാരത്തെ രാകി രാ കി മിനുക്കിയെടുത്തും
ആരറിവൂ, പോയക്കാലത്തിന്‍ ശ്രേഷ്ഠമാം കര്‍മ് മങ്ങളത്രയും ..!
കര്‍മ്മമത്രേ തങ്ങളുടെ ജീവിതലക്ഷ്യമെന്നു
ഉള്ളാല്‍ പകര്ന്നവര്‍, അനുഭവത്തിന്‍ ശാസ്ത്ര
സത്യം ചികഞ്ഞു , വരും തലമുറക്കായി നൂതന
വീഥികള്‍ തെളിച്ചു മുന്നോട്ടു ചരിക്കവേ, വന്നൂ
വര്‍ണ്ണ ഭേദത്തിന്‍ കൊടും വിഷവുമായൊരുവര്‍ .
സരവ്വവും കയ്യടക്കി, കറുപ്പെന്നും, വെളുപ്പെന്നും
മര്ത്യരെ വിഭജിച്ചു, മന്ത്ര തന്ത്രങ്ങള്‍ കാണിച്ചു
കര്മ്മ ജനതയെ, യോടിച്ചു വിട്ടവര്‍, കഷ്ട്ടം!
പോയ്മറഞ്ഞു, ഭാരതത്തിന്‍ സുവര്‍ണ്ണ കാലം
ജാതി മത ചിന്ത പെരുത്തു, ദൈവങ്ങള്‍ നിറഞ്ഞു..
ദൈര്‍ഘ്യ വീക്ഷണ പ്രകാശം പൊലിഞ്ഞു ,ചുറ്റും
തന്താങ്ങളില്‍ വലിപ്പ ചെറുപ്പം കുമിഞ്ഞു പോയ്...!
ഇന്നിതാ ബലഹീനമാം മനസ്സുകള്‍ക്കുള്ളില്‍
കുടിയിരുപ്പുണ്ടാള്‍ ദൈവങ്ങളല്പ് പജ്ഞാനികള്
സുഖ ശീതള തല്പ്പത്തില്‍ മയങ്ങുന് നു, രമിക്കുന്നു
ചിരിക്കുന്നു, തന്‍ ഭക്തരെ വിഡ്ഡികളാക്കി കൊണ്ടെ...!
.
ലജ്ജയാല്‍ തല താഴ്ത്തിടട്ടെ, ഞാന്‍ കൂട്ടരേ, പ-
ണ്ടാത്മ ശോഭയാല്‍ പരിലസിച്ചിരുന്നൊരെന്‍ നാടിന്‍
ഗതകാല ഗരിമയോര്‍ത്തു,മാ ചൈതന്യമെഴും പേരിനെ
വ്യഭിചരിക്കുമീ ആര്‍ത്തിപൂ ണ്ട ജനതക്ക് മുന്പില്‍.!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ