നിന്നെ തൊട്ടു നില്‍ക്കുവാന്‍ മോഹം
നിന്നെ തേടി ഓടിയെത്തുംബോഴോ
ഓടി മാറുന്നു നീയത്രയും കാതം..
ആധി പൂണ്ടു ഞാന്‍ നോക്കിടുംബോഴോ
ആഹാ കാട്ടി നീ നില്‍ക്കുന്നു
പിന്നെയും
ആരുണ്ടെന്നെ പിടിച്ചു കെട്ടീടുവാന്‍..
ആമുഖം ചൊല്ലി ചിരിച്ചു കാട്ടീടവേ..
ഊമയെപ്പോല്‍ ഞാനല്ഭുതം തൂകുന്നു..
എത്തണം നിന്റെ അതിര് കണ്ടെത്തണം,
എന്റെ ചിത്തത്തിലുണ്ടൊടുങ്ങാത്ത മോഹം .
കൊച്ചു നാളിലേ, കണ്ണ് വെച്ചിരുന്നു
ഞാനെ-
ന്നിച്ച്ചയെ തടഞ്ഞു, നീ കുടയായ് നില്‍ക്കുമ്പോഴെ..
കാലമേറെ വളര്‍ന്നു, ഞാ,നെന്‍-
കണ്ണടയിലൂടെ നിന്നെ
നോക്കുമ്പോഴും,
പണ്ടേപോൽ നീ ചിരിച്ചു ചോദിക്കുന്നൂ
പോരുന്നോയെന്നതിര് കണ്ടെത്തുവാന്‍...
മന്ദഹാസം നിറയുന്നു ചുണ്ടില്‍, അറിവിന്‍
അന്തമളക്കുവാനാളല്ല, നിന്നതിര് തേടി ഞാന്‍
വന്നെത്തിടുംബോഴോ അകന്നു പോകുന്നു നീ
പിന്നെയും, സൌഗന്ധിക പുഷ്പം കണക്കെ!!
അഹങ്കാരത്തിന്‍ തല താഴ്ത്തി നില്‍ക്കുന്നീ-
മഹാപ്രബഞ്ച്ത്തിന്‍ വിസ്മയത്തിന്‍ മുന്പില്‍
കണ്ടതൊന്നും കാഴ്ച്ഛയല്ലെന്നറിവുമായ് നില്‍ക്കും
കുണ്ടിത മാനസൻ.. ഞാന്‍, വെറുമൊരു ബാലൻ..!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ