പത്രത്തിലെ ഏതാനും വാർത്തകൾ ഏറെ സങ്കടമായിരുന്നു ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങലെപ്പോലെ തന്നെ ഇന്നും എനിക്ക് പകര്‍ന്നു തന്നത് .
ബീഹാറിലെ പാട്നയിൽ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരണമടഞ്ഞ കൊച്ചു കുഞ്ഞുങ്ങൾ....
കരിമ്പ് മുതലായ കൃഷികൾക്കു തളിക്കാൻ ഉപയോഗിക്കുന്ന മാരകമായ കീടനാശിനിയാണത്രെ ഭക്ഷണത്തിൽ കലര്‍ന്നിരിക്കുന്നത്....!!!!
ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ "ഈ ഭക്ഷണം നല്ലതല്ല" എന്ന് പറഞ്ഞ കുട്ടികളെ നിര്ബന്ധിപ്പിച്ച്ചു ഭക്ഷണം കഴിപ്പിച്ച അധ്യാപകര്‍....!!!
എന്തായിരുന്നു നിഷ്കളങ്കരായ ഒരു പറ്റം കുഞ്ഞു മക്കളോട് ഇങ്ങനെ കാണിക്കുവാനുണ്ടായ കാരണം..?
ഇത് സംഭവിച്ചത് വടക്കൻ സംസ്ഥാനമായ ബീഹാരിലായിരുന്നുവെങ്കിൽ, ബുദ്ധിക്കും, അറിവിനും പേരുകേട്ട, ദൈവത്തിന്റെ സ്വന്തം നാട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന കുട്ടികളോടുള്ള ക്രൂരതകളുടെ വാർത്തകൾ ഒരു തരത്തിലും ആശാസ്യമല്ല.
സ്വാർത്ഥത പിടിമുറുക്കിയ സമൂഹത്തിൽ, മാതാപിതാക്കളിൽ നിന്ന് തന്നെ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്ന പിഞ്ചു കുട്ടികൾ...അത്തരം പീഡനത്തിനിരയായ ഒരു കുഞ്ഞു ഇപ്പോഴും ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവർത്തികളുടെയെല്ലാം കാരണങ്ങൾ എന്തൊക്കെ തന്നെയായാലും ഒരിക്കലും മാപ്പര്‍ഹിക്കാത്ത ചെയ്തികളാണ് ഇതെന്നതിൽ തര്‍ക്കമില്ല ..!!!
ഇങ്ങിനെ മൃഗീയ വാസനകളാൽ ക്രൂശിക്കപ്പെടുന്ന നിസ്സഹായരായ കുട്ടികളുടെയും, സ്ത്രീകളുടെയും ദയനീയ മുഖം ഒരു വശത്ത്....
ഒരു കൂട്ടര് അതിജീവനത്തിനു വേണ്ടി പൊരുതുമ്പോൾ, ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയങ്ങളല്ലെന്ന മട്ടിൽ പണത്തിന്റെ ഹുങ്കിനാൽ സഞ്ചരിക്കുന്ന സമ്പന്നരുടെയും, വ്യാവസായികളുടെയും ഒരു ലോകം. ഒപ്പം അവരുടെ താല്‍പ്പര്യങ്ങൾക്കനുസൃതമായി വികസനത്തിന്റെ പുതിയ ലോകം കെട്ടിപ്പടുക്കാൻ പണിപ്പെടുന്നതിലൂടെ തകര്‍ന്നടിയുന്ന പ്രകൃതിയും, നിസ്സഹായരും ദരിദ്രരുമായ ജനതയും.......കൂടാതെ, ഇന്ന് മനുഷ്യ മനസ്സുകളെ ജാതിയുടെ പേരില്‍ വിഘടിപ്പിച്ച് നിർത്തി തങ്ങളുടെ സ്വകാര്യ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന മത ആന്ധ്യം ബാധിച്ച വേറൊരു കൂട്ടര്...
അഴിമതിയും, സ്വജന പക്ഷപ്പാതവും, സ്വന്തം സുഖസൌകര്യങ്ങളും മാത്രം ലക്ഷ്യം വെക്കുന്ന ഭരണക്കർത്താക്കളും. സത്യത്തെ വിളിച്ചു പറയുന്നവരെ തെറ്റുകാരാക്കി ചിത്രീകരിക്കാനും, അടിച്ചമർത്താനും, ജയിലിലടക്കാനുമുള്ള അധികാര പ്രമത്തത ബാധിച്ച ഭരണകൂടത്തിന്റെ വ്യഗ്രത മറ്റൊരു വശത്ത്.....
അത്തരത്തിലുള്ള ഭരണകൂടത്തിന്റെ നിഷേധ നിലപാടുകളുടെ ഏറ്റവും അടുത്ത ഉദാഹരണമായിരുന്നു ഇന്നലെ കാതിക്കുടത്തു സംഭവിച്ചതും.
ചാലക്കുടിക്കടുത്ത കാതിക്കുടം എന്നാ ഗ്രാമത്തിലെ നിറ്റജലാറ്റിൻ എന്ന കമ്പനിയിൽ നിന്നും ബഹിര്‍ഗമിക്കുന്ന മാലിന്യമാണ് മനുഷ്യ ജീവിതത്തെ പോലും അസ്സാധ്യമാക്കികൊണ്ട് പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളുടെയും മറ്റും എല്ലിനെ സംസ്കരിച്ചെടുത്തു വളമാക്കി മാറ്റുന്ന പ്രക്രിയയാണ് ഈ കമ്പനിയിലൂടെ നടന്നു വരുന്നത്. ഇങ്ങനെ സംസ്കരിച്ചെടുക്കുന്നതിൽ നിന്നും ഉണ്ടാകുന്ന അവശിഷ്ട്ടങ്ങളൊക്കെയും, പുറംത്തള്ളൂന്നത് കുളിക്കുകയും,കുടിക്കുകയും ചെയ്തിരുന്ന ചാലക്കുടി പുഴയിലേക്കും. ഏതാനും ദിവസ്സങ്ങൾക്കു മുന്‍പാണ് പുഴയിലെ മീനുകളൊക്കെ തന്നെ ചത്തു പൊന്തിയത് എന്ന് പ്രത്യേകം ശ്രദ്ധെയമത്രെ.
പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും, ശ്വസിക്കാനാവാത്ത വിധം അന്തരീക്ഷത്തിലേക്കും മാലിന്യത്തിന്റെ പ്രസരണം ശക്തമായപ്പോഴാണ് പ്രദേശ വാസികൾ കമ്പനി അധികൃതരുമായി ചർച്ചകൾക്ക് ഒരുങ്ങിയത്. ആദ്യമൊക്കെ ജനപക്ഷത്തു നിന്ന സര്‍ക്കാരും, ചില താല്പ്പര കക്ഷികളും പിന്നീട് അതിൽ നിന്നും പിന്മാറി ജനങൾക്ക് നേരെ തിരിയുകയും ചെയ്തതിന്റെ ഫലമായാണ്, ജീവിക്കാനുള്ള അവകാശത്തെ ചൊല്ലി ജനങ്ങള്‍ സമരപരിപാടികളുമായി മുന്നോട്ടു പോയത്.
അങ്ങിനെ ജീവിക്കാനുള്ള ഇടത്തിനും, വെള്ളത്തിനും, വായുവിനും വേണ്ടി,ഏറെക്കാലമായി തുടർന്ന് വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, വളരെ സമാധാനപരമായി സമരം ചെയ്ത കാതിക്കുടത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനതയെയാണ്, ഇന്നലെ ന്യായീകരിക്കാനാകാത്ത വിധം അധികാരം ഉപയോഗിച്ചു തല്ലി ചതച്ചിരിക്കുന്നത്..
ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും ഭയം തോന്നുന്നു...ഒപ്പം രോഷവും, അതിലേറെ സങ്കടവും.
ഏതു രീതിയിലാണ് ഇതിനോടെല്ലാം പ്രതികരിക്കേണ്ടത്....???
ഇത്തരത്തിലുള്ള സങ്കടങ്ങളാണ് എപ്പോഴും പീഡിപ്പിക്കപ്പെടുന്നവന്റെ, നിസ്സഹായന്റെ ഒപ്പം നില്ക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. സമരത്തിൽ പങ്കു ചേർന്നിട്ടുള്ള ധീരരായ ഓരോ സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങൾ....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ