തേടണം വേറൊരു കൂടെനിക്ക്
ആണ്ടുകളായുള്ളീ പൊറുതിക്കിടക്ക്
കൂടുകളെത്രയോ മാറുന്നൂ നമ്മള്, മറു-
നാടൻ ജീവിത പ്രാരബ്ദക്കാർ...
വാടക താങ്ങീടാനായീടാതെ, യല്ലേൽ
വീടിന്റെ മോഡികൾ കൂട്ടുവാനായ്, ഭരണ-
കൂടത്തിന്നറിയിപ്പു വന്നിടുമ്പോൾ, മൂട്ട-
ക്കടിയാൽ ഉറക്കം മുറിഞ്ഞിടുമ്പോൾ,
വെള്ളത്തിൻ ലഭ്യത കുറഞ്ഞിടുമ്പോൾൽ...
തൊഴിൽ തേടി പല ദിക്കലഞ്ഞിടുമ്പോൾ,
കൂടുകളെത്രയോ മാറുന്നൂ നമ്മള്, മറു-
നാടൻ ജീവിത പ്രാരബ്ദക്കാർ... !!
മാറുന്നു കൂടുകൾ പക്ഷി മൃഗാധികൾ
ജീവനം തേടിയലഞ്ഞിടുമ്പോൾ
ഋതു ഭേദങ്ങൾക്കനുസൃതമായ്
പ്രകൃതി തൻ ചൊല്ല് കേട്ടിട്ടെന് നപോൽ....
മാറ്റങ്ങൾ അനിവാര്യമത്രേ,
തുടക്കത്തിലേ തന്നെ ചെന്നു
ചേരേണ്ടുന്നൊരീ യാത്രയില്
കൂട് വിട്ടു കൂട് തേടുമീ യാത്രയിൽ...
ഒടുവിലായൊരു മാറ്റമുമുണ്ട്
പ്രബഞ്ച്ത്തിൻ താള ഗതി-
ക്കനുസൃതമാമൊരു മാറ്റം, നമ്മൾ
നിശ്ചയിക്കാത്ത മാറ്റം..
അഴുക്കാര്ന്ന വസ്ത്രം, ഉടലിൽ നിന്നും
ഊരിക്കളയുന്നപ്പോലൊരു മാറ്റം..
കൂടുമാറ്റം, ഇനിയും പിടിതരാത്ത
ജീവന്റെയനുസ്യൂതമാം കർമ്മം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ