പരമാർത്തത്തിൻ പച്ച
കൊടിയിലുമുണ്ടേ പച്ച
ഹൃദയത്തുടിച്ചേർന്നുള്ളോരു പച്ച
ഹൃദയത്തുടിച്ചേർന്നുള്ളോരു പച്ച
കാഴ്ചയിലുണ്ടൊരു പച്ച
ഭാവിക്കുള്ളോരു പച്ച
കാടിനുമുണ്ടേ പച്ച
മലയിലുമുണ്ടേ പച്ച
ജലത്തിനുണ്ടൊരു പച്ച
ഇലയിലുമുണ്ടൊരു പച്ച
മീനിനുമുണ്ടൊരു പച്ച
ചൂരിനുമുണ്ടൊരു പച്ച
കറിയിലുമുണ്ടേ പച്ച
തെറിയിലുമുണ്ടേ പച്ച
മുറിവുണക്കും പച്ച
കമ്മുനിസ്റ്റിൻ പച്ച !!
പച്ചയിലുണ്ടൊരു ചിഹ്നം
പച്ചകളെന്നൊരു ചിഹ്നം
തുടച്ചു നീക്കും പച്ച, കേൾപ്പു-
തംബ്രാക്കളുടെയൊച്ച.. !!
പച്ചയിലല്ലോ ജീവൻ
പച്ച പിടിച്ചെന്നറിവൂ
പച്ച പിടിക്കാത്തെന്തും, പി-
ന്നെന്തിനുകൊളളാ, മോർക്കൂ !!
പച്ചയിലുണ്ടൊരു പച്ച
പരമാർത്തത്തിൻ പച്ച..!
കടപ്പാട്: പച്ച - ലേഖനം: കെ ഇ എൻ, മാധ്യമം ആഴ്ചപ്പതിപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ