പത്താംക്ലാസ്സില്‍
പഠിക്കുമ്പോഴാണ്
ടൂര്‍ പോയി വന്ന
ചങ്ങാതിയുടെ വര്‍ണ്ണനയില്‍
ഉരുണ്ട മുലകളും
അകത്തിവെച്ച തുടകളും
നനുത്ത അടിവയറും
മനസ്സിലാകെ
ഓളങ്ങള്‍ തീര്‍ത്തത്..
ഈയടുത്താണ്
മലമ്പുഴയില്‍ ചെന്നത്
പതിനാലും പതിനഞ്ചും
വയസ്സ് ചെന്ന
ആണ്‍കുട്ടികള്‍
ചാഞ്ഞും ചെരിഞ്ഞും നോക്കി
ആസ്വദിക്കുന്നുണ്ട്
കാമറയില്‍
പകര്‍ത്തുന്നുണ്ട്....
മനസ്സിനെ മഥിക്കാന്‍ പോന്ന
ഒന്നാന്തരം ശില്‍പ്പം
പതിനഞ്ചാം വയസ്സില്‍
കൊതിപ്പിച്ചവള്‍
കാമന്റെ കണ്ണേറ് കൊണ്ട്,
കല്ലിലും
പൂത്തുലഞ്ഞിരിക്കുന്നവള്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ