തെണ്ടി തിരഞ്ഞു നടക്കുന്നുണ്ട്
ഒരു കവിത
മുറുക്കിച്ചുവപ്പിച്ചു
മുല്ലപ്പൂ ചൂടി
ഞാനോന്നെ നോക്കിയുള്ളൂ
വയ്യ,
അവളുടെ കണ്ണില്‍ നോക്കാന്‍
ഒരിക്കല്‍,
വിളിച്ചുകൊണ്ടു പോയതോര്‍മ്മയുണ്ട്..
ചപ്പിയ പഴമാങ്ങപോലെ
കാര്യം കഴിഞ്ഞു
കുടഞ്ഞെറിഞ്ഞതും...
ഇപ്പോഴും
നോട്ടം എന്നെ ത്തന്നെ
പോണോ...?
പോയാലോ,
ഇത്തിരി വേദനിച്ചെങ്കിലെന്ത് ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ