ഒന്ന് നീ പാടാമോ ,
ഒരു വരി
അന്ന്, പാടി നിർത്തിയ
അതേ വരി
എന്റെ ഓർമ്മകൾ
മരിക്കാൻ തുടങ്ങുകയാണ്
ഞാൻ കണ്ട കാഴ്ചകൾ
ഞാൻ കേട്ട ശബ്ദങ്ങൾ
ഞാനനുഭവിച്ച ചൂരുകൾ
എല്ലാം
ഒന്നിന് മീതെ ഒന്നൊന്നായി
എന്നിൽ മാത്രം ഒടുങ്ങുകയാണ്
ഏറ്റവും മുകളിൽ
നീയായിരിക്കണം, മരിച്ച-
ഓർമ്മകളിൽ നിന്നും
പെട്ടെന്നു
എനിക്കനുഭവിക്കാൻ,
എടുത്തോമനിക്കാൻ...
ഒന്ന് നീ പാടാമോ , ഒരു വരി
അന്ന് പാടി നിർത്തിയ
അതേ വരി.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ