ചക്ക
കൊണ്ടു പോകുകയാണ് ഞങ്ങളെ,
പാണ്ടി നാട്ടിലേക്ക്
വിറ്റു പണമാക്കുവാൻ
മൂപ്പു നോക്കി,
തരം തിരിച്ചു
മുറിച്ചെടുത്തു
കൊണ്ടുപോകുവാൻ
വന്നുനില്‌ക്കുന്നു വണ്ടി,
മലയാണ്മയുടെ ചൂടും, ചൂരും
കാത്തൊരീ ഞങ്ങളെ.
ഞങ്ങളല്ലോ മുൻകാലം
വയർ നിറച്ച് വിശപ്പാറ്റി
പുതഞ്ഞ മണ്ണിൽ നിന്നു -
മെണീറ്റു നിൽക്കുവാൻ
കെൽപ്പു തന്നതും, അതൊക്കെയും
മറന്നുവോ നിങ്ങൾ..
മറക്കുകയെന്നതേ,
മണ്ണിനു പോലു-
മയിത്തം കാണുമീ
കാലത്തിന് സംഹിത.
ഓർമ്മകൾ അറിവുകളാകുന്നു,
ചരിത്രമാകുന്നു ചിലപ്പോൾ,
ചിലരെ ഭയപ്പെടുത്തുന്ന
ഭാരമാകുന്നു....
നിറമുള്ള വാക്കുകൾ നീട്ടി
മറവി മൂടിയ നിങ്ങളാൽ
നാട് കടത്തുന്നു ഞങ്ങളെ
അർബുദ വാഹകർക്കുള്ളാകെ
കാർന്നു തിന്നീടുവാൻ...
മുള്ളാണ് ,പുറമെയെങ്കിലും
ഉള്ളിലെ സത്തിനാൽ
സുഖവിരേചനം നടത്തി
മുഖപ്രസാദം കാത്തൊരാ കാലം ഓർത്തുവെച്ചീടണം
ദുരിത കാലത്ത്
കരുത്തു പാർന്നു തന്നവർ,
ഞങ്ങ-
ളീ മണ്ണിന്റെ മക്കൾ.
- ശശി കാട്ടൂർ.
കൊണ്ടു പോകുകയാണ് ഞങ്ങളെ,
പാണ്ടി നാട്ടിലേക്ക്
വിറ്റു പണമാക്കുവാൻ
മൂപ്പു നോക്കി,
തരം തിരിച്ചു
മുറിച്ചെടുത്തു
കൊണ്ടുപോകുവാൻ
വന്നുനില്‌ക്കുന്നു വണ്ടി,
മലയാണ്മയുടെ ചൂടും, ചൂരും
കാത്തൊരീ ഞങ്ങളെ.
ഞങ്ങളല്ലോ മുൻകാലം
വയർ നിറച്ച് വിശപ്പാറ്റി
പുതഞ്ഞ മണ്ണിൽ നിന്നു -
മെണീറ്റു നിൽക്കുവാൻ
കെൽപ്പു തന്നതും, അതൊക്കെയും
മറന്നുവോ നിങ്ങൾ..
മറക്കുകയെന്നതേ,
മണ്ണിനു പോലു-
മയിത്തം കാണുമീ
കാലത്തിന് സംഹിത.
ഓർമ്മകൾ അറിവുകളാകുന്നു,
ചരിത്രമാകുന്നു ചിലപ്പോൾ,
ചിലരെ ഭയപ്പെടുത്തുന്ന
ഭാരമാകുന്നു....
നിറമുള്ള വാക്കുകൾ നീട്ടി
മറവി മൂടിയ നിങ്ങളാൽ
നാട് കടത്തുന്നു ഞങ്ങളെ
അർബുദ വാഹകർക്കുള്ളാകെ
കാർന്നു തിന്നീടുവാൻ...
മുള്ളാണ് ,പുറമെയെങ്കിലും
ഉള്ളിലെ സത്തിനാൽ
സുഖവിരേചനം നടത്തി
മുഖപ്രസാദം കാത്തൊരാ കാലം ഓർത്തുവെച്ചീടണം
ദുരിത കാലത്ത്
കരുത്തു പാർന്നു തന്നവർ,
ഞങ്ങ-
ളീ മണ്ണിന്റെ മക്കൾ.
- ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ