പുതിയ പ്രഭാതം
നീ വരുമെന്ന് കരുതിയുള്ള
കാത്തിരിപ്പിലാണ് ഞാനിപ്പോഴും
എന്നിലെ, അഴുക്കുകളൊക്കെയും കഴുകിക്കളഞ്ഞു ,
വൃത്തിയും വെടിപ്പും തേൻമണമോലുന്ന വാക്കും
പറയുന്ന
പുതിയോരെന്നെ മെനഞ്ഞെടുത്തീടുവാൻ
നീ വരുമെന്നതും കാത്തു, കാത്തിരിപ്പാണ് ഞാനിപ്പോഴും .
നിന്നെക്കുറിച്ചുള്ള ആധിയാലാണ് ഞാൻ
ഇത്രയേറെ വെടക്കായതെ,ന്നറിഞ്ഞിട്ടും അറിയാത്തവളായി നീ.
അല്ലേലും
അഴുക്കുകൾ ആർക്കും ഇഷ്ടമേയല്ലല്ലോ.
നെന്മണി പുഴുങ്ങി വിശപ്പടക്കുമ്പോഴും ,
പൊന്മണി,യത് നിന്നിരുന്ന ചേറിനെപ്പറ്റിയോർക്കവേ ഓക്കാനം
വരുന്നവരായി നാം.
ഒക്കെയും നേരാണെന്നു ശരിവെച്ചുകൊണ്ടു , ഇന്നിലേക്കെന്റെ കൈ പിടിക്കുന്നവളെ
വരിക,
ചിന്തയുടെ വെയിലേറ്റു നരച്ചുപ്പോയ
എന്റെ മുടിയിഴകളെ കറുപ്പിച്ചെടുക്കുക.
മൂർച്ഛയേറും അക്ഷരങ്ങളാൽ പൊള്ളി, ഉണങ്ങിപ്പോയൊരെൻ വിരലുകളെ
രാകി രാകി മിനുക്കുക.
കാഴ്ചയിലെ, കാഴ്ചകൊണ്ട് ജ്വലിക്കുന്ന കണ്ണുകളെ മൂടുവാൻ,
കറുത്ത കണ്ണടയൊരെണ്ണം വെച്ച് തരിക ,
വിതുമ്പി, വിതുമ്പി കോടിപ്പോയൊരെൻ ചുണ്ടുകളെ ,
ഉമ്മവെച്ചുമ്മ വെച്ച് നേരേയാക്കീടുക .
വരിക നീ,
വരികെന്റെ വാഴ്വേ , പുതിയ ചക്രവാളത്തിലേക്ക് കൈപിടിച്ചു കരയേറ്റുവാൻ വരിക ....
കാലപ്രമാണ തേരിലേറി , പണ്ടത്തെ സൂത്രശാലിയാം തേരാളിയെപ്പോലെ വരിക നീ, വന്നെന്റെ
കരം പിടിക്കുക.
- ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ